ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ ഇന്നുമുതൽ
മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) അൽ ദാന ആംഫി തിയറ്ററുമായും സ്പേസ്ടൂണുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ’ ജൂലൈ ഒന്നിന് എക്സിബിഷൻ വേൾഡിൽ ആരംഭിക്കും. ഫെസ്റ്റിവൽ അഞ്ചാഴ്ച നീണ്ടുനിൽക്കും.
ഇത്തരത്തിലുള്ള ആദ്യത്തേതും ഏറ്റവും വലുതുമായ ഫെസ്റ്റിവൽ ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടത്തുന്നത്. മികച്ച അന്താരാഷ്ട്ര കളിപ്പാട്ട ബ്രാൻഡുകൾ പ്രദർശനത്തിനെത്തും. വൈവിധ്യമാർന്ന വിനോദ പരിപാടികളും നടക്കും. വിവിധ ടൂറിസം ഓഫറുകൾ നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ബി.ടി.ഇ.എ സി.ഇ.ഒ സാറാ ബുഹിജി പറഞ്ഞു.
ബി.ടി.ഇ.എ സി.ഇ.ഒ സാറാ ബുഹിജി
2022 -2026ലെ ബഹ്റൈന്റെ ടൂറിസം സ്ട്രാറ്റജിക്ക് അനുസൃതമായി രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ടിക്കറ്റുകൾ https://bahrain-toy-festival.platinumlist.net/ എന്ന വിലാസത്തിൽ വിൽപനക്കുണ്ട്. ടോയ് ഫെസ്റ്റിവലിന്റെ പ്രവർത്തന സമയം പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ 12 മുതൽ രാത്രി 10 വരെയുമായിരിക്കും. രാജ്യത്താദ്യമായാണ് ഈ ഫെസ്റ്റിവൽ.
കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 25 പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ അവതരണങ്ങളുണ്ടാകും. എല്ലാ പ്രായത്തിലുമുള്ള കാണികൾക്കായി വ്യത്യസ്ത വിനോദ പരിപാടികളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.