മനാമ: കലയുടെയും സംഗീതത്തിെൻറയും വിരുന്നൊരുക്കുന്ന ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിെൻറ രണ്ടാം വാരത്തിൽ കാത്തിരിക്കുന്നത് ആകർഷമായ പരിപാടികൾ. ആഗസ്റ്റ് 13ന് വൈകീട്ട് ഏഴിന് മുഹറഖ് അറാദ് ഫോർട്ടിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് 19 മുൻകരുതലുകൾ പാലിക്കണമെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് കാറുകളിലിരുന്നാണ് പരിപാടികൾ കാണാൻ അവസരമുള്ളത്.
98.4 എഫ്.എമ്മിൽ പരിപാടികൾ കേൾക്കാൻ കഴിയും. സംഘാടകർ നിഷ്കർഷിക്കുന്ന അകലത്തിലായിരിക്കണം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ഒരു കാരണവശാലും വാഹനത്തിൽനിന്ന് പുറത്തിറങ്ങരുത്.കാറിലിരുന്ന് സംഘാടകരിൽ ആരെങ്കിലുമായി സംസാരിക്കുേമ്പാൾ മാസ്ക് ധരിക്കണം. ഒാരോ കാറിലും നാല് പേരിൽ അധികമുണ്ടാകരുത്. പരിപാടികൾ കഴിഞ്ഞ് ആളുകൾ ഒത്തുകൂടരുതെന്നും നിർദേശിച്ചിട്ടുണ്ട്. ബഹ്റൈൻ ടി.വിയിലും 98.4 എഫ്.എമ്മിലും 95 എഫ്.എമ്മിലും പരിപാടി തൽസമയം സംപ്രേക്ഷണം ചെയ്യും.
അതോറിറ്റിയുടെ @culturebah, @ bahrainsummerfestival എന്നീ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പിന്നീട് പരിപാടികൾ ലഭ്യമാകും. ആഗസ്റ്റ് 13ന് റഷ്യൻ എംബസിയുമായി സഹകരിച്ച് റഷ്യയിലെ യൂത്ത് സിഫണി ഒാർക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത പരിപാടി, 14ന് ഇന്തോനേഷ്യൻ എംബസിയുമായി സഹകരിച്ച് അവതരിപ്പിക്കുന്ന സെന്ത്രവാസി നൃത്തം എന്നിവയാണ് ഇൗ ആഴ്ചയിലെ പ്രധാന പരിപാടികൾ. ശിൽപശാലകൾ, ലൈവ് കുക്കിങ് എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് @Nakhoolbah, www.bahrainsummer.bh എന്നിവ സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.