മനാമ: കേരളീയ സമാജം സയന്‍സ് ഫോറം ചില്‍ഡ്രന്‍സ് ക്ളബ്ബുമായി സഹകരിച്ച് ‘നൊബേല്‍ സമ്മാനം സ്വപ്നമോ യാഥാര്‍ഥ്യമോ’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ഗള്‍ഫ് മിഡില്‍ ഈസ്റ്റ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഗുണശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.ചില്‍ഡ്രന്‍സ് ക്ളബ്ബിനെ പ്രതിനിധീകരിച്ച് കാര്‍ത്തിക് മേനോന്‍ സംസാരിച്ചു. ബഹ്റൈനില്‍ സ്കൂള്‍ തലത്തില്‍ ശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റെഫി ആന്‍ ഫിലിപ്പും ജഗത് ജീവന്‍ ഷായും തങ്ങള്‍ തയാറാക്കിയ പ്രബന്ധങ്ങളെ കുറിച്ച് സംസാരിച്ചു.സമാജം ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്തും സെക്രട്ടറി എന്‍.കെ.വീരമണിയും ആശംസാപ്രസംഗം നടത്തി. ഫിലിപ്പ് നന്ദി പ്രകടിപ്പിച്ചു.യോഗം പി.ടി.തോമസ് മാസ്റ്റര്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.