Posted On
date_range Updated On
date_range സംയുക്ത സൈനികാഭ്യാസത്തിൽ ബഹ്റൈൻ സാന്നിധ്യം
മനാമ: കുവൈത്തിൽ നടന്ന സംയുക്ത സൈനികാഭ്യാസമായ ‘തകാമുൽ 1’ൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് പങ്കാളികളായി. കഴിഞ്ഞ ദിവസമാരംഭിച്ച സൈനികാഭ്യാസം ഡിസംബർ ഏഴ് വരെ തുടരും.
വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സൈനിക യൂനിറ്റുകളാണ് ഇതിൽ പങ്കാളികളാകുന്നത്. സംയുക്ത സൈനിക കൗൺസിൽ തീരുമാനമനുസരിച്ചാണ് മേഖല നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളും വെല്ലുവിളികളും നേരിടുന്നതിനായി ഇത്തരം സംയുക്ത പരേഡുകൾ നടത്തുന്നത്.
വിവിധ ജി.സി.സി രാഷ്ട്രങ്ങളിലെ സൈനിക യൂനിറ്റുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള കഴിവ് നേടിയെടുക്കുക കൂടിയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.