ബഹ്‌റൈൻ മെട്രോയുടെ രൂപരേഖ

ടെണ്ടറിൽ ഡി.എം.ആർ.സിയും

മനാമ: ബഹ്‌റൈൻ മെട്രോയുടെ 20 സ്റ്റേഷനുകളോടുകൂടി 29 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ആദ്യഘട്ടം പദ്ധതിക്കായി ഡൽഹി മെട്രോയും ടെൻഡറിൽ പങ്കാളിയാകും. ഇതി​ന്റെപശ്ചാത്തലത്തിൽ ഡൽഹി മെട്രോ ബെമൽ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഈ ധാരണാപത്രത്തിന്റെ ഭാഗമായി, മെട്രോ പദ്ധതിക്കാവശ്യമായ കോച്ചുകളും മറ്റും നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ബെമലിനായിരിക്കും. പദ്ധതി വികസനം, ബജറ്റിങ് തുടങ്ങിയ മേഖലകളിൽ ഡൽഹി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗിക്കും.

അന്താരാഷ്ട്ര മെട്രോ പ്രോജക്ടുകൾ സ്വന്തമാക്കാനുള്ള ഉദ്യമത്തിലാണ് ഡി.എം.ആർ.സി. നേരത്തെ, ഇസ്രായേലിൽ ടെൽ അവീവ് മെട്രോ പദ്ധതിയുടെ നിർമ്മാണത്തിനുള്ള പ്രീ-ബിഡ് പ്രക്രിയയിൽ ഡൽഹി മെട്രോ യോഗ്യത നേടിയിരുന്നു.കൂടാതെ, ഈജിപ്തിലെ അലക്സാണ്ട്രിയ, വിയറ്റ്നാമിലെ ഹോ ചി മിൻ, മൗറീഷ്യസ് തുടങ്ങിയ അന്താരാഷ്ട്ര മെട്രോ പദ്ധതികളുടെ ടെണ്ടറിലും ഡി.എം.ആർ.സി പ​ങ്കെടുക്കുന്നുണ്ട്. നിലവിൽ ബംഗ്ലാദേശിലെ ധാക്ക മെട്രോയുടെ നിർമ്മാണത്തി​െന്റ കൺസൾട്ടന്റാണ് ഡി.എം.ആർ.സി.

Tags:    
News Summary - Bahrain Metro project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.