മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. ജനറല്‍ബോഡിയില്‍ പ്രസിഡന്റ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കന്പ്രത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ജഗത് കൃഷ്ണകുമാർ (കോഓഡി.), എഫ്.എം. ഫൈസൽ (പ്രസി.), ഷൈജു കമ്പ്രത്ത് (സെക്ര.ജന.), അരുൺ ജി. നെയ്യാർ (ട്രഷ.), ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ് (വൈ.പ്രസി.), ഗോപേഷ് മേലോട്, വിഷ്ണു വിജയൻ (ജോ.സെക്ര.), പ്രജിൽ പ്രസന്നൻ, വൈശാഖ്, ജ്യോതിഷ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). സംഘടനയുടെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതോളം പേരടങ്ങുന്ന കോര്‍കമ്മിറ്റിക്കും രൂപംനല്കി.
ബഹ്റൈന്‍ ലാല്‍ കെയേഴ്സ് പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ മേയ് മാസത്തില്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് 10 ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.