മനാമ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുറപ്പെടുന്നവർ വിമാനത്താവളത്തിൽ എത്തി. ബഹ്റൈൻ സമയം വൈകിട്ട് 4.30നാണ് വിമാനം പുറപ്പെടുക.
ഇന്ത്യൻ സമയം രാത്രി 11.20ന് വിമാനം കോഴിക്കോെട്ടത്തും. 180 യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്. നാല് കൈക്കുഞ്ഞുങ്ങളുമുണ്ട്.
ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് പട്ടികയിൽ ഇടം ലഭിച്ചവരിൽ അധികവും. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർ ഇന്ത്യയുടെ താൽക്കാലിക ഒാഫീസിൽ ശനിയാഴ്ച തന്നെ യാത്രക്കാർക്കുള്ള ടിക്കറ്റ് വിതരണം പൂർത്തിയായിരുന്നു.
ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്. തെർമൽ സ്ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.