ഗുസ്തി 97 കിലോഗ്രാം വിഭാഗത്തിൽ സെമി ഫൈനലിൽ വിജയിച്ച അഖ്മദ് തഴുദിനോവ്
വീണ്ടും ബഹ്റൈൻ; ഗുസ്തി 97 കിലോഗ്രാം വിഭാഗത്തിൽ അഖ്മദ് തഴുദിനോവ് ഫൈനലിൽ
മനാമ: പാരിസ് ഒളിമ്പിക്സിൽ ബഹ്റൈന്‍ വീണ്ടും മെഡൽ ഉറപ്പാക്കി അഖ്മദ് തഴുദിനോവിന്റെ മുന്നേറ്റം. ഗുസ്തി 97 കിലോഗ്രാം വിഭാഗത്തിലാണ് അഖ്മദ് തഴുദിനോവ് ഫൈനലിലെത്തിയത്. അമേരിക്കൻ താരം കെയ്ൽ ഫ്രെഡറിക് സ്നൈഡറിനെ 6/4 എന്ന സ്കോറിനാണ് തോൽപിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജോർജിയൻ താരം മച്ചരാഷ്വിലിയെ നേരിടും. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ വിൻഫ്രെഡ് യാവി ബഹ്റൈനുവേണ്ടി ആദ്യ സ്വർണം നേടിയിരുന്നു. വനിതകളുടെ 400 മീറ്ററിൽ സൽവ ഈദ് നാസർ വെള്ളിയും നേടി.
അമേരിക്കൻ താരം കെയ്ൽ ഫ്രെഡറിക് സ്നൈഡറിനെ നേരിടുന്ന അഖ്മദ് തഴുദിനോവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.