ഒ.​െഎ.സി.സി പാലക്കാട് കമ്മിറ്റി ഇഫ്താറിൽ വീട്ടുജോലിക്കാർക്ക്​ ആദരം

മനാമ: ഒ.​െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റി കോഴിക്കോട് സ്​റ്റാർ റെസ്​റ്റോറൻറിൽ നടത്തിയ ഇഫ്താർ ഗ്ലോബൽ ജന. സെക്രട്ടറി രാജു കല്ലുംപുറം ഉദ്‌ഘാടനം ചെയ്തു. പമ്പാവാസൻ നായർ മുഖ്യാതിഥിയായിരുന്നു.  20 വർഷമായി ബഹ്​റൈനിൽ വീട്ടുജോലി ചെയ്യുന്ന 10 പേരെ ആദരിക്കുകയും അവർക്ക് ഷോപ്പിങ്​ വൗച്ചർ നൽകുകയും ചെയ്തു. കൺവീനർ കെ. നിസാർ സ്വാഗതം പറഞ്ഞു. 

പാലക്കാട്​ കമ്മിറ്റി പ്രസിഡൻറ്​ ജോജി ലാസർ അധ്യക്ഷനായിരുന്നു.ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം കൂപ്പണുകൾ വിതരണം ചെയ്തു. ബോബി പാറയിൽ, ഷാജി പുതുപ്പള്ളി, ജലീൽ മുല്ലപ്പള്ളി, ജവാദ്​ വക്കം, ഇന്ത്യൻ സ്​കൂൾ ​ൈവസ്​ ചെയർമാൻ മുഹമ്മദ്​ ഇഖ്ബാൽ, ‘പാക്​ട്​’ പ്രസിഡൻറ്​ ജ്യോതി മേനോൻ, ബിൻഷാദ്​, ഷറഫുദ്ദീൻ മാരായമംഗലം തുടങ്ങിയർ സംസാരിച്ചു. ഷാജി ജോർജ്​ നന്ദി രേഖപ്പെടുത്തി. 

News Summary - bahrain event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.