Posted On
date_range Updated On
date_range യുഗാണ്ടയിലെ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു
മനാമ: യുഗാണ്ടയിലെ ഒരു സ്കൂൾ കേന്ദ്രീകരിച്ചുണ്ടായ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു. സംഭവത്തിൽ ഏതാനും പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു. തീവ്രവാദ പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനും രാജ്യത്ത് സമാധാനവും ശാന്തിയും സ്ഥാപിക്കാനും ഉഗാണ്ടൻ സർക്കാർ നടത്തുന്ന മുഴുവൻ ശ്രമങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.