മനാമ: ഫലസ്തീനിലെ നബ്ലുസ് പട്ടണത്തിൽ ഇസ്രായേൽ നടത്തിയ അക്രമത്തെ ബഹ്റൈൻ അപലപിച്ചു. അക്രമത്തിൽ ഏതാനും ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.
ഫലസ്തീൻ സർക്കാറിനെ ബഹ്റൈൻ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു. അധിനിവിഷ്ട പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ഫലസ്തീൻ, ഇസ്രായേൽ സമാധാന ചർച്ച പുനരാരംഭിക്കാനും അതു വഴി മേഖലയിൽ ശാന്തി കൈവരിക്കാനും സാധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.