പ​രി​സ്ഥി​തി സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്താ​ൻ ബ​ഹ്​​റൈ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധം -പാ​ർ​ല​മെൻറ്​ അ​ധ്യ​ക്ഷ​ൻ

മ​നാ​മ: പ​രി​സ്ഥി​തി സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്താ​ൻ ബ​ഹ്​​​റൈ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ പാ​ർ​ല​മെൻറ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര പാ​ർ​ല​മെൻറ്​ യൂ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​എ​ന്നി​ന്​ കീ​ഴി​ൽ യു.​എ.​ഇ​യി​ൽ സം​ഘ​ടി​പ്പി​ച്ച 28ാമ​ത്​ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു അ​ന്താ​രാ​ഷ്​​ട്ര പാ​ർ​ല​മെൻറ്​ യൂ​നി​യ​ൻ സ​മ്മേ​ള​നം ന​ട​ന്ന​ത്.

ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ അ​ലി ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്, ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ദു​ബൈ​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. മേ​ഖ​ല​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ കാ​ലാ​വ​സ്ഥ​ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച്​ ഉ​ന്ന​ത ത​ല പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. പ​രി​സ്ഥി​തി സു​ര​ക്ഷ​യി​ൽ പാ​ർ​ല​മെ​ന്റു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ഇ​ട​പെ​ടാ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​കൊ​ണ്ട്​ സാ​ധ്യ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Bahrain commits to strengthen environmental protection - Parliament A Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.