പ്രവാസികൾ ഏറ്റവും ഇഷ്​ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്​റൈൻ

മനാമ: ലോകത്തിൽ പ്രവാസികൾ ഏറ്റവും ഇഷ്​ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്​റൈനും. ഇൻറർനേഷൻസ്​ നടത്തിയ 2019 എക ്​സ്​പാറ്റ്​ ഇൻസൈഡർ സർവേയിലാണ്​ ബഹ്​റൈൻ ഏഴാം സ്ഥാനത്ത്​ എത്തിയത്​. 64 രാജ്യങ്ങൾ ഇടംപിടിച്ച പട്ടികയിൽ ഉൾപ്പെട് ട ഗൾഫിലെ ഏകരാജ്യം എന്ന സവിശേഷതയും ബഹ്​റൈനുണ്ട്​.

തയ്​വാൻ, പോർച്ചുഗൽ, വിയറ്റ്​നാം,മെക്​സിക്കോ, സ്​പയിൻ,സിങ്കപ്പൂർ, ബഹ്​റൈൻ എന്നിങ്ങനെയാണ്​ പട്ടികയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ. 187 രാജ്യങ്ങളിൽ താമസിക്കുന്ന 20,259 പ്രവാസികളാണ്​ സർവേയിൽ ഉൾപ്പെട്ടത്​. ജീവിതനിലവാര റാങ്കിങിൽ ബഹ്​റൈ​​െൻറത്​ 64 ൽ 26 ആണ്​. വിദേശത്ത്​ ജോലി ചെയ്യൽ റാങ്കിങിൽ ബഹ്​റൈ​​െൻറത്​ 18ഉം കുടുംബജീവിതത്തിൽ 13ഉം വ്യക്തിഗത ധനകാര്യത്തിൽ 22 ഉം ജീവിതച്ചെലവിൽ 29ഉം ലഭിച്ചിട്ടുണ്ട്​.

Tags:    
News Summary - bahrain. bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.