ഇന്ത്യൻ സ്‌കൂൾ ഗണിത ദിനം ആഘോഷിച്ചു

മനാമ: ഈ വർഷത്തെ ഗണിതശാസ്ത്ര ദിനം ഇന്ത്യൻ സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. വിദ്യാർഥികളിൽ കൂടുതൽ ഗണിത ശാസ്ത്ര അവബോധം സൃഷ്​ടിക്കുന്നതി​​​െൻറ ഭാഗമായാണ് ഗണിത ശാസ്ത്ര ദിനം ആഘോഷിക്കുന്നത് . ബഹ്​റൈൻ യൂനിവേഴ്സിറ്റിയിലെ ഗണിത ശാസ്ത്ര വിഭാഗം തലവൻ ഡോ നാസർ മേത്തവലി മുഖ്യാതിഥി ആയിരുന്നു. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ ,അധ്യാപകർ എന്നിവർ സംബന്​ധിച്ചു. ഇന്ത്യൻ സ്‌കൂൾ ഗണിത ശാസ്ത്ര വകുപ്പ് മേധാവി ബി. സെന്തിൽ സ്വാഗതം പറഞ്ഞു.

നാലുമുതൽ എട്ടുവരെ ക്ലാസുകളിൽ നിന്നായി മാത്‍സ് ടാലന്റ് സേർച്ച് പരീക്ഷയിൽ ഒന്നാം ക്ലാസ് നേടിയ 65 ഓളം വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഗണിത ദിന പരിപാടികളോട് അനുബന്ധിച്ച് വിതരണം ചെയ്​തു. ഒമ്പതും പത്തും ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രബന്ധ അവതരണ മത്സരം നടന്നു. ജ്യാമിതിയും പ്രകൃതിയും എന്ന വിഷയത്തിൽ നടന്ന മത്സരത്തി​​​െൻറ അവസാന റൗണ്ടിൽ എട്ടു പേർ പങ്കെടുത്തു. ഒന്നാം സമ്മാനം പത്താം ക്ലാസ് വിദ്യാർഥിനി റിഥി എൻ റാത്തോഡ് കരസ്ഥമാക്കി . രണ്ടാം സമ്മാനത്തിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിഥിനിയായ നന്ദിത ദിലീപും മൂന്നാം സമ്മാനത്തിന് പത്താം ക്ലാസ് വിദ്യാർഥിനി മേഘ്‌ന ഗുപ്തയും അര്ഹരായി. ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. സീനിയർ അധ്യാപിക ഹസീന സലിം നന്ദി പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.