മനാമ: ‘വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക’ എന്ന പ്രമേയത്തിൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഐക്യദാർഡൃം പ്രഖ്യാപിച്ച് ഐ. വൈ.സി.സി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലവറ റെസ്റ്റോറൻറ് ഹാളിൽ ‘വിശ്വാസ സംരക്ഷണ സദസ്’സംഘടിപ്പിച്ചു. ഐ.വൈ.സി.സി. ദേശീയ പ്രസിഡൻറ് ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. ‘ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും തകർക്കുന്ന പിണറായി സർക്കാരിെൻറയും, സി.പി.എമ്മിെൻറയും ഗൂഢനീക്കം’എന്ന വിഷയത്തിൽ കെ.എം.സി.സി വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം,
‘ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘ്പരിവാർ സംഘടനകളുടെ ഇരട്ടത്താപ്പും, അജണ്ടകളും’ എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽ കുമാർ, ‘ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിയമവഴികളും, സാധ്യതകളും’ എന്ന വിഷയത്തിൽ അഡ്വ: ലതീഷ് ഭരതൻ, ‘ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോൺഗ്രസ് നിലപാട്’ എന്ന വിഷയത്തിൽ ഐ.വൈ.സി.സി. സ്ഥാപക സെക്രട്ടറി ബിജു മലയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.