യാമ്പു: വെള്ളിയാഴ്ചയുണ്ടായ പ്രളയത്തിൽ വാദിസമായിൽ ഒഴുക്കിൽ പെട്ട് കാണാതായത് ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ്. സിവിൽ ഡിഫൻസ് സർവസന്നാഹങ്ങളുമായി നാലാം ദിവസവും തെരച്ചിൽ നടത്തി. മർകസ് തൽഅത് നസായിലെ വാദി സമാഇലാണ് കുഞ്ഞിനെ കാണാതായത്. താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും തെരച്ചിൽ നടന്നു. സിവിൽ ഡിഫൻസ്, നാഷനൽ ഗാർഡ്, സന്നദ്ധ സേവന പ്രവർത്തകർ എന്നിവരുൾപ്പെട്ട സംഘവും ഹെലികോപ്ടറും തെരച്ചിലിനായി രംഗത്തുണ്ട്.
കാണാതായ കുട്ടിക്ക് വേണ്ടി വ്യാപക തെരച്ചിൽ മുഴുസമയം തുടരുകയാണെന്ന് മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് മുബാറക് ജുഹ്നി പറഞ്ഞു. ഇതിനായി പലയിടങ്ങളിൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്. യാംബുവിന് കിഴക്ക് മലകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വാദി സമാഅ്. താഴ്വരകളോട് കൂടിയ സ്ഥലമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദേശത്ത് കനത്ത മഴയും ഒഴുക്കുമുണ്ടായത്. വെള്ളത്തിൽ കുടുങ്ങിയ 40 ഒാളം ആളുകളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട് സ്ത്രീയടക്കം നാല് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.