തെരഞ്ഞെടുപ്പ് വിജയകരമായി പര്യവസാനിച്ചതിന് ഹമദ് രാജാവി​െൻറ പ്രത്യേക നന്ദി

മനാമ: തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് നേതൃത്വം നല്‍കിയ ഉന്നതാധികാര സമിതിക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല ്‍ ഖലീഫ പ്രത്യേകം നന്ദി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഉന്നതാധികാര സമിതി ചെയര്‍മാനും നീതിന്യായ^-ഇസ്​ലാമിക കാര്യ-^ഒൗഖാഫ് മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിക്ക് സാഫിരിയ്യ പാലസില്‍ അദ്ദേഹം സ്വീകരണം നല്‍കി. പാര്‍ലമ​​െൻറ്​, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ നല്ല നിലയില്‍ നടത്തുന്നതിന് നല്‍കിയ സേവനങ്ങള്‍ ഏറെ വിലമതിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കാന്‍ അവസരം നല്‍കുകയും അതുവഴി ജനാധിപത്യം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന മഹത്തരമായ കാര്യമാണ് ഇതിലൂടെ സംഭവിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്താനത്തെിയതും ആശാവഹമാണ്.

സമിതി നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ശരിയായ ദിശയിലാക്കാന്‍ സാധിച്ചു. സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് പ്രക്രിയക്കാണ് രാജ്യം എന്നും സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഭരണ ഘടനാപരമായ അവകാശം രേഖപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ പൗര സമൂഹം ഒരു പടി മുന്നിലാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. ഐക്യവും യോജിപ്പും ജനാധിപത്യ ബോധവുമുള്ള ജനതയായി മാറാനും ബഹ്റൈന്‍ പൗര സമൂഹത്തിന് സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉന്നതാധികാര സമിതിക്ക് നല്‍കിയ ആദരവിന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ ഹമദ് രാജാവിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.