ഹമദ് രാജാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുമായി കൂടികാ​ഴ്​ച നടത്തി. റിഫയിലെ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലെത്തിയാണ് ഹമദ് രാജാവ് അദ്ദേഹത്തെ കണ്ടത്. രാജ്യത്തെയും മേഖലയിലെയും വിവിധ പ്രശ്​നങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. രാജ്യത്തി​​​െൻറ വളര്‍ച്ചക്കും ഉയര്‍ച്ചക്കും വിവിധ രംഗങ്ങളിലെ വികസനത്തിനും പ്രധാനമന്ത്രിയുടെ കീഴിലുള്ള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഹമദ് രാജാവ് പ്രത്യേകം ശ്ലാഘിച്ചു. ബഹ്റൈന്‍ വിവിധ മേഖലകളില്‍ കരസ്ഥമാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് ശക്തമായ ശ്രമങ്ങളുണ്ടാകണമെന്ന് ഇരുപേരും അഭിപ്രായപ്പെട്ടു. സര്‍ക്കാരി​​​െൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഗവര്‍മ​​െൻറ്​ ഫോറം പ്രയോജനം ചെയ്യുമെന്ന് രാജാവ് ചൂണ്ടിക്കാട്ടി.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ പ്രത്യേക താല്‍പര്യവും കാഴ്ച്ചപ്പാടുമനുസരിച്ചാണ് ഗവര്‍മ​​െൻറ്​ ഫോറം സംഘടിപ്പിച്ചിട്ടുള്ളത്​. അദ്ദേഹത്തി​​​െൻറ ഈ വിഷയത്തിലുള്ള കാഴ്​ചപ്പാടുകളും നയങ്ങളും ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹംവ്യക്തമാക്കി. രാജ്യത്തി​​​െൻറ വളര്‍ച്ചക്ക, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതി​​​െൻറ ആവശ്യകതയും ഇരുപേരും ആവര്‍ത്തിച്ച് വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.