മനാമ: സ്തനാർബുദത്തെ ചെറുക്കാൻ അൽ ഹിലാൽ ഹെൽത്ത് കെയർഗ്രൂപ്പ് ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി, ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് എന്നിവയുമായി ചേർന്ന് ബോധവത്കരണത്തിെൻറ ഭാഗമായി ബഹ്‌റൈനിലെ ഏറ്റവും വലിയ മനുഷ്യ പിങ്ക് റിബൺ ഒരുക്കി. 2100ലേറെപ്പേർ അണിചേർന്ന മനുഷ്യ റിബൺ അൽ ഹിലാൽ ആശുപത്രി പാർക്കിങ്ങിലാണ് നടന്നത്.
എംബസി, ആശുപത്രി മാനേജ്മെൻറ് പ്രതിനിധികൾ, മന്ത്രാലയം അധികൃതർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. മനുഷ്യ റിബണിൽ പെങ്കടുത്തവർക്ക് സൗജന്യ രക്ത പരിശോധന, പ്രമേഹം , കൊളസ്ട്രോൾ , വൃക്ക , കരൾ ടെസ്റ്റുകൾ അടങ്ങുന്ന പരിശോധനയും നടത്തി. മാസാചരണത്തിെൻറ ഭാഗമായി വനിതകൾക്ക് സൗജന്യ പരിശോധനയും ഗൈനക്കോളജി പരിശോധനയും അൾട്രാസൗണ്ട് സ്കാനും ഏർപ്പെടുത്തിയിട്ടുണ്ട്. 10 ദിനാർ ഇൗടാക്കിക്കൊണ്ടുള്ള പ്രത്യേക മാമോഗ്രാം പാക്കേജും ബോധവത്കരണ മാസം പ്രമാണിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.