മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കുട്ടികൾക്കായി സൗജന്യ ആരോഗ്യ ബോധവത്കരണ കാമ്പയിൻ നടത്തി. ജനനശിശുക്കൾ മുതൽ 18 വയസുവരെയുള്ളവർക്ക് വേണ്ടിയായിരുന്നു കാമ്പയിൻ. ശിശുരോഗവിഭാഗം, ഇ.എൻ.ടി, ഒഫ്താൽമോളജിസ്റ്റ്, ഡെൻറൽ, സൈക്കോളജിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധനയും നടന്നു. വയിൽ ഫാർമസി, ബഹ്റൈൻ ഫാർമസി എന്നിവയുടെ പിന്തുണയോടെ നടന്ന പരിപാടിയിൽ 200 ഒാളം കുട്ടികൾ പെങ്കടുത്തു.
യു.എസ് നേവി സന്നദ്ധ പ്രവർത്തകരുടെ സേവനവും പരിപാടിക്ക് ലഭിച്ചു. ആരോഗ്യ പരിരക്ഷ നേടുന്നതിന് ബോധവത്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രചാരണ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് ആശുപത്രി മാനേജുമെൻറ് പറഞ്ഞു. വേഗതയാർന്ന ജീവിത ശൈലിക്കിടയിൽ അനാരോഗ്യകരമായ ഘടകങ്ങളെ ഒഴിവാക്കാനും മികച്ച ആരോഗ്യം വാർത്തെടുക്കുന്നതിനുമുള്ള നിർദേശങ്ങൾ കുട്ടികൾക്ക് കാമ്പയിനിൽ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.