Posted On
date_range Updated On
date_range വാഷിംഗ്ടണിലെ അക്രമശ്രമം: അപലപിച്ച് ബഹ്‌റൈൻ; അമേരിക്കയ്ക്ക് ഐക്യദാർഢ്യം
മനാമ: വാഷിംഗ്ടൺ ഡി.സിയിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ്റെ വാർഷിക വിരുന്നിനിടെ ആയുധധാരിയായ വ്യക്തി അതിക്രമിച്ചുകയറാൻ ശ്രമിച്ച സംഭവത്തെ ബഹ്‌റൈൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ഏത് തരത്തിലുള്ള അക്രമത്തെയും ഭീകരതയെയും രാജ്യം പൂർണമായും തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ അമേരിക്കയോടുള്ള ഐക്യദാർഢ്യം ബഹ്‌റൈൻ ആവർത്തിച്ചു.
അക്രമിയെ തടയുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ കാണിച്ച ജാഗ്രതയെയും ധീരതയെയും മന്ത്രാലയം അഭിനന്ദിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാജ്യം ആശംസിച്ചു. കൂടാതെ, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആരോഗ്യത്തിലും സുരക്ഷയിലും ബഹ്‌റൈൻ തങ്ങളുടെ നിരന്തരമായ പിന്തുണയും താല്പര്യവും അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.