പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range പൊലീസുകാരെ ആക്രമിച്ച കേസിൽ അറബ് വംശജന് തടവ്
മനാമ: പൊലീസുകാരെ ആക്രമിച്ച കേസിലെ അറബ് പൗരന് ഒരു വർഷം തടവിന് ഒന്നാം ഹൈ ക്രിമിനൽ കോടതി വിധിച്ചു.
ശിക്ഷ കാലാവധിക്കുശേഷം ബഹ്റൈനിലേക്ക് തിരിച്ചുവരാനാകാത്തവിധം നാട്ടിലേക്ക് അയക്കാനും വിധിയുണ്ട്. വിസ നിയമം ലംഘിച്ചതിന് 10 ദിവസം തടവും ലഹരി ഉപയോഗിച്ചതിന് 50 ദീനാർ പിഴയും കോടതി വിധിച്ചു.
കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരാതിയനുസരിച്ചാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
ലഹരിയിലായിരുന്ന ഇയാൾ പൊലീസുകാരെ കൈയേറ്റംചെയ്യുന്ന വിഡിയോ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.