മികച്ച വിജയം നേടിയ അൽ നൂർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ പുരസ്കാരങ്ങളുമായി
മനാമ: അൽനൂർ ഇന്റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് സീനിയർ വിഭാഗത്തിന്റെ വാർഷിക അവാർഡ് ദാന ചടങ്ങ് നടന്നു. സ്കൂൾ മൾട്ടിപർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മസ്ഹൂദ്, പ്രിൻസിപ്പൽ അമീൻ ഹുലൈവ, വൈസ് പ്രിൻസിപ്പൽ അദുൽഹക്കീം അൽ ഷെയർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ വിഭാഗങ്ങളിലെ അധ്യാപകരും കോഓഡിനേറ്റർമാരും വിദ്യാർഥികളും പങ്കെടുത്തു.
മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് അവാർഡ് സമ്മാനിച്ചു. കേംബ്രിഡ്ജ് എ.എസ് ലെവൽ ഇംഗ്ലീഷിൽ അലാ അഷ്റഫ് ഹെൽമി ഒന്നാമതെത്തി. ഐ.ജി.സി.എസ്.ഇ അറബിക് ഫസ്റ്റ് ലാംഗ്വേജ് ആൻറ് ഐ.ജി.സി.എസ്.ഇ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയിൽ മറിയം മഹ്മൂദ് ഫൗദ് ഒന്നാംസ്ഥാനം നേടി. ഇവരെ പരിപാടിയിൽ പ്രത്യേകമായി അഭിനന്ദിക്കുകയും അവാർഡ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.