ജീപ്പ് ബ്രാൻഡിന്റെ പുതിയ എസ്.യു.വിയായ ഓൾ-ന്യൂ 2023 ഗ്രാൻഡ് വാഗനീർ ബഹ്റൈനിൽ
വിപണിയിലിറക്കിയപ്പോൾ
മനാമ: ജീപ്പ് ബ്രാൻഡിന്റെ പുതിയ എസ്.യു.വിയായ ഓൾ-ന്യൂ 2023 ഗ്രാൻഡ് വാഗനീർ ബഹ്റൈനിൽ വിപണിയിലിറക്കി. 493 hp / 670 NM ടോർക്ക് പ്രകടനത്തോടെയുള്ള I6 ട്വിൻ ടർബോ എൻജിനാണിതിനുള്ളത്. 80 വർഷത്തെ ചരിത്രത്തിൽ ജീപ്പ് ബ്രാൻഡിന്റെ ഏറ്റവും ആധുനികമായ ഫീച്ചറുകളുള്ള എസ്.യു.വിയാണിത്. ബെഹ്ബെഹാനി ബ്രദേഴ്സിന്റെ സിത്രയിലെ ജീപ്പ് ഷോറൂമിൽ എസ്.യു.വി ലഭ്യമാണ്.
എട്ടു പേർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന വാഹനത്തിൽ എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കാർ ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഹോട്ട്സ്പോട്ട് ടെക്നോളജിയും കപ്പാസിറ്റി സെൻസറുകളുമുപയോഗിച്ച് നൂതന സാങ്കേതികത്തികവിന്റെ മായാജാലം അനുഭവിക്കാനുള്ള അവസരമാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.