അഹ്മദ് ബാഖവി അരൂർ
Posted On
date_range Updated On
date_range അഹ്മദ് ബാഖവി ബഹ്റൈനിൽ
മനാമ: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം അഹ്മദ് ബാഖവി അരൂരിന് ഞായറാഴ്ച രാവിലെ ഏഴിന് ബഹ്റൈൻ എയർപോർട്ടിൽ ഐ.സി. എസ് സ്വീകരണം നൽകും.
ദീനീ സേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ബാഖവി, കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, ജാമിയ ഫലാഹിയ പ്രഫസർ, കടമേരി എളവന്തേരി മഹല്ല് ഖാസി എന്നീ പദവികൾ വഹിക്കുന്നു. മുഹറഖ് സയാനി മജ് ലിസിൽ സെപ്റ്റംബർ 29ന് രാത്രി എട്ടിന് നടക്കുന്ന മീലാദ് സമ്മേളനത്തിൽ ബാഖവി മുഖ്യപ്രഭാഷണം നടത്തുമെന്ന് ഐ.സി.എസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.