അപകടത്തിൽപ്പെട്ട കാർ
Posted On
date_range Updated On
date_range കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി രണ്ടു മരണം; മൂന്നുപേർക്ക് പരിക്ക്
മനാമ: ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി രണ്ടു മരണം. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമദ് ടൗണിനടുത്ത് സെഹ്ലക്ക് സമീപമായിരുന്നു അപകടം. ഹമദ് ടൗണിലേക്ക് പോകുകയായിരുന്ന ഏഷ്യൻ വംശജരായ ആളുകളാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്നും മറ്റുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.