മനാമ: സീഫിൽ പുതിയ ഷോപ്പിങ് മാളിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ഫസ്റ്റ് ബഹ്റൈൻ റിയൽ എസ്റ്റേറ്റ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഉമർ അത്തമീമി വ്യക്തമാക്കി. കമ്പനിയുടെ സുപ്രധാന ചുവടുവെപ്പായ മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
റസ്റ്റാറന്റുകൾ, കോഫി ഷോപ്പുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയടക്കമുള്ള സമുച്ചയമാണ് പദ്ധതിയിലുള്ളത്. മാളിന് പുറത്ത് ഉല്ലാസത്തിനായി തുറസ്സായ സ്ഥലങ്ങളും ഒരുക്കും. നവംബറിൽ സമുച്ചയത്തിന്റെ പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ 30 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. 7,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് മാളുണ്ടാവുക. 21 ദശലക്ഷം ഡോളറാണ് ഇതിന്റെ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.