അലി ഈസ അൽ യഹാം
മനാമ: ഉപഭോക്താക്കൾക്ക് മികച്ച 5G സേവനം ഉറപ്പാക്കുന്നതിനായി സൈൻ ബഹ്റൈനും എറിക്സണുമായി കൈകോർക്കുന്നു. എറിക്സന്റെ പുതിയ 5G ഹാർഡ്വെയർ മെച്ചപ്പെട്ട സേവനം ഉറപ്പുനൽകുന്നതാണ്. ഈ ഫോൺ 18 ശതമാനം വരെ ഊർജം ലാഭിക്കുമെന്നതിനുപുറമെ ഭാരവും കുറവാണ്. രാജ്യത്താദ്യമായാണ് മികച്ച 5G സേവനം ഉറപ്പുവരുത്തുന്ന ഹാർഡ് വെയർ അവതരിക്കപ്പെടുന്നതെന്ന് സൈൻ ചീഫ് ടെക്നോളജി ഓഫിസർ അലി ഈസ അൽ യഹാം അറിയിച്ചു. ഈർജക്ഷമതക്കുപുറമെ മികച്ച നെറ്റ്വർക്കും കണക്റ്റിവിറ്റി വേഗതയും അത് ഉറപ്പുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.