കേരളീയ സമാജത്തില്‍ സദ്യയോടെ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി 

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ഓണസദ്യയില്‍ 5000ത്തിലധികം പേര്‍ പങ്കെടുത്തു. കാലത്ത് 10.30 ന് തുടങ്ങി സദ്യ വൈകീട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്റൈന്‍ പ്രവാസി സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത സദ്യയോടെ സമാജത്തിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങി. പ്രശസ്ത പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. 
നാലുതരം പായസങ്ങളുമായാണ് സദ്യ തയാറാക്കിയത്. സമാജത്തില്‍ സദ്യക്കത്തെിയവരുടെ തിരക്കുമൂലം സെഗയ മേഖലയിലാകെ വാഹനങ്ങളായിരുന്നു. പലരും ദൂരെ വാഹനം പാര്‍ക്ക് ചെയ്ത് നടന്നാണ് വന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.