ഇന്ത്യന്‍ സ്കൂള്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധം:  മുന്‍കാല പ്രാബല്യത്തോടെയുള്ള ഫീസ് വര്‍ധന രക്ഷിതാക്കളോടുള്ള വെല്ലുവിളിയെന്ന് 

മനാമ: രക്ഷിതാക്കളുടെ നിരന്തരഅഭ്യര്‍ഥന നിരസിച്ച് ഇന്ത്യന്‍ സ്കൂളില്‍  ട്യൂഷന്‍ ഫീസും ട്രാന്‍സ്പോര്‍ട് ഫീസും വര്‍ധിപ്പിച്ച നടപടി അപലപനീയമാണെന്ന് യു.പി.പി.(റഫീഖ് അബ്ദുല്ല വിഭാഗം) പ്രസ്താവനയില്‍ പറഞ്ഞു. 
ഈ അക്കാദമിക് വര്‍ഷം മുതലാണ് ഫീസ് വര്‍ധനവ് നടപ്പാക്കുന്നതെന്നതിനാല്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസത്തെ വര്‍ധന കൂടി സെപ്റ്റംബറില്‍ അടക്കേണ്ടി വരും. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ നടപടിയില്‍ നിന്നും ഭരണസമിതി പിന്തിരിഞ്ഞില്ളെങ്കിലും രക്ഷിതാക്കളും പൊതുസമൂഹവുമായി കൈകോര്‍ത്ത് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ആവശ്യമായി വന്നാല്‍ നിയമ നടപടികളും സ്വീകരിക്കും. 
അധ്യയന വര്‍ഷത്തിന്‍െറ മധ്യത്തില്‍ ഫീസ് വര്‍ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ പാടില്ളെന്നാണ് എല്ലാ നിയമാവലികളും പറയുന്നത്. ഇത് സംബന്ധമായി സി.ബി.എസ്.ഇക്ക് പരാതി നല്‍കും. കടബാധ്യത രക്ഷിതാക്കളില്‍ അടിച്ചേല്‍പ്പിക്കാനല്ല ശ്രമിക്കേണ്ടത്. ഒരു വരുമാന മാര്‍ഗവും കണ്ടത്തൊതെയാണ് 50,000 ദിനാറോളം അധിക മാസാന്ത ചെലവുകള്‍ ഈ കമ്മറ്റി ഉണ്ടാക്കിയത്. ഇതിന് ആരാണ് ഉത്തരവാദികള്‍? 
അനിയന്ത്രിതമായ നിയമനങ്ങളും മറ്റു ക്രമക്കേടുകള്‍ക്കും ഫണ്ട് കണ്ടത്തെുക എന്ന ദുരുദ്ദേശമാണ്  ഭരണസമിതിയുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുള്ളത്. രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ശിക്ഷിക്കുവാനല്ല ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നത്. ഒരു ദിനാറിന്‍െറ പോലും അധികചെലവുമൂലം ബജറ്റ് താളം തെറ്റുന്ന നിരവധി പാവപ്പെട്ട രക്ഷിതാക്കള്‍ ഇവിടെയുണ്ട്.
ഇന്ത്യന്‍ സ്കൂളെന്ന മഹത്തായ സ്ഥാപനത്തില്‍ നിന്നും അനര്‍ഹമായി ഒരു ഫില്‍സ് പോലും നേടിയവരുണ്ടെങ്കില്‍ അവരെ പൊതുജന സമക്ഷം കൊണ്ടുവരേണ്ടതുണ്ട്. 
ഭരണസമിതിക്ക് അതിനുള്ള അധികാരവും ഉണ്ട് . പിന്നെയും അതിനു മടിക്കുന്നത്  എന്തിനാണെന്ന് വ്യക്തമാക്കണം.
ചെറിയൊരു തുക പോലും അടക്കാനുള്ളവരുടെ പ്രോഗ്രസ്  റിപോര്‍ട്ടോ, മാര്‍ക് ലിസ്റ്റോ സ്കൂളില്‍ നിന്ന് ലഭിക്കില്ല എന്നതിനാല്‍ ഏപ്രില്‍ മുതലുള്ള വര്‍ധന എത്രയും വേഗം അടച്ചുതീര്‍ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കപ്പെടും. 
സ്കൂള്‍ അധികാരികള്‍ നിലപാട് മാറ്റിയില്ളെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും യു.പി.പി.നേതാക്കളായ രാമനുണ്ണി, സ്റ്റാലിന്‍ ജോസഫ്, ചന്ദ്രബോസ്, റഫീഖ് അബ്ദുല്ല, അനീഷ് വര്‍ഗീസ്, സാനി പോള്‍, സുരേഷ് ദേശികന്‍ എന്നിവര്‍ പറഞ്ഞു. 

‘ഫീസ് വര്‍ധനക്കെതിരെ രക്ഷിതാക്കളെ സംഘടിപ്പിക്കും’
മനാമ: സകല നിയമങ്ങളും കാറ്റില്‍ പറത്തി പ്രഖ്യാപിച്ച ഇന്ത്യന്‍ സ്കൂളിലെ അശാസ്ത്രീയ ഫീസ് വര്‍ധന സാധാരണ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് യു.പി.പി (അജയകൃഷ്ണന്‍ വിഭാഗം) പ്രസ്താവനയില്‍ പറഞ്ഞു. സ്കൂള്‍ ഭരണഘടയും സി.ബി.എസ്.ഇ നിയമങ്ങളും രക്ഷിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും കാറ്റില്‍പറത്തിയാണ് ഇത് നടപ്പാക്കിയത്. ചരിത്രത്തിലാദ്യമായാണ് മുന്‍കാല പ്രാബല്യത്തോടെ ഫീസ് വര്‍ധിപ്പിക്കുന്നത്. ഇതോടൊപ്പം ട്രാന്‍സ്പോര്‍ട് ഫീസും കൂട്ടും എന്നത് സാധാരണക്കാരായ രക്ഷിതാക്കളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഈ അനീതിക്കെതിരെ  ബന്ധപ്പെട്ടവരെ സമീപിച്ച് പരാതി സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അജയകൃഷ്ണന്‍, മീഡിയ കോഓഡിനേറ്റര്‍ എഫ്.എം.ഫൈസല്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
യുനെസ്കൊ, സി.ബി.എസ്.ഇ എന്നിവര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍െറയും പിന്തുണത്തോടെ ഇതിനെതിരെ നിവേദനം സമര്‍പ്പിക്കും. ഇത്ര ഗൗരവമേറിയ വിഷയം ഉണ്ടായിട്ടും പ്രത്യേക ജനറല്‍ ബോഡി വിളിക്കാത്ത ഭരണസമിതിയുടെ ധിക്കാരത്തെ ശക്തമായി എതിര്‍ക്കും.ഈ നടപടി ഒക്ടോബറില്‍ വരാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ രക്ഷിതാക്കളുടെ സഹകരണത്തോടെ പിന്‍വലിപ്പിക്കും.ഇപ്പോള്‍ തന്നെ പല കാരണങ്ങളാല്‍  ഫീസ് അടക്കാന്‍ കഴിയാത്ത സാധാരണക്കാരായ രക്ഷിതാക്കളുടെ കുടിശ്ശിക രണ്ട് ലക്ഷം ദിനാറിലേറെയാണ്.ഇനിയും ഫീസ് കൂട്ടിയാല്‍ കുടിശ്ശിക കൂടുമെന്നതിനൊപ്പം സ്കൂളിന്‍െറ സാമ്പത്തിക ക്രമീകരണങ്ങളെ അത് ബാധിക്കുകയും ചെയ്യും.
മുന്‍ കമ്മിറ്റി ട്രാന്‍സ്പോര്‍ട് കമ്പനിക്ക് നല്‍കാനുള്ള കടം തീര്‍ക്കാനാണ് ഫീസ് വര്‍ധനയെന്ന വാദം അസത്യപ്രചാരണമാണെന്നും പ്രസ്താവനയില്‍ തുടര്‍ന്നു. 
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.