മനാമ: കരിപ്പൂര്‍ വിമാനത്താവളത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി സെപ്റ്റംബര്‍ 15ന് ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറവും യൂത്ത് വിങ്ങും യാത്രാസമിതിയുമായി ചേര്‍ന്ന് മനാമ അല്‍ ഒസ്റ റെസ്റോറന്‍റില്‍ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിക്കുന്നു. അന്ന് മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറയില്‍ നടക്കുന്ന കരിദിനാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചാണ് പരിപാടി നടക്കുന്നത്.
ബഹ്റൈനിലെ പൊതുപ്രവര്‍ത്തകരെയും സംഘടനാ പ്രതിനിധികളെയും യാത്രാവിഷയത്തില്‍ തല്‍പരരായ മുഴുവന്‍ ആളുകളെയും സെപ്റ്റംബര്‍ 15ന് രാത്രി എട്ടു മണിക്ക് അല്‍ ഒസ്റ റെസ്റ്റോറന്‍റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 33177366, 33750999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.