ഇന്ത്യന്‍ സ്കൂള്‍ യുവജനോത്സവം ഫിനാലെ നവംബര്‍ മൂന്നിന്

മനാമ: ഇന്ത്യന്‍ സ്കൂള്‍ യുവജനോത്സവം-‘തരംഗി’ന്‍െറ ഫിനാലെ നവംബര്‍ മൂന്നിന് നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 
കഴിഞ്ഞ ദിവസം വരെ 134 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായി. ജഷന്‍മാള്‍ ഓഡിറ്റോറിയത്തിലാണ് ഫിനാലെ. ഫിനാലെയില്‍ 996 ട്രോഫികള്‍ വിജയികള്‍ക്ക് കൈമാറും. 
ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്.വിവിധയിനങ്ങളില്‍ നിലവാരമുള്ള മത്സരമാണ് നടന്നത്. 
വിവിധ പ്രായത്തിലുള്ള കുട്ടികളെ നാലുഗ്രൂപ്പായി തിരിച്ചായിരുന്നു മത്സരം. 
ആനന്ദ് നായര്‍, ശ്രീകാന്ത്, പയസ് മാത്യു, റെജി വര്‍ഗീസ്, രാജേഷ്, പ്രജിഷ ആനന്ദ്, സവിത രാജേഷ്, കാര്‍ത്തിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  സംഗീത-നൃത്ത ഇനങ്ങളില്‍ വാശിയേറിയ മത്സരമാണ് നടന്നതെന്നും ഏതെങ്കിലും വിധത്തിലുള്ള പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.