സഹായങ്ങളും തുണച്ചില്ല; ഹൈദര്‍ യാത്രയായി

മനാമ: അര്‍ബുദ ബാധയെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബഹ്റൈന്‍ മുന്‍ പ്രവാസി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തോട്ടുങ്ങല്‍ ഹൈദര്‍ (42) നിര്യാതനായി. ബാബുല്‍ ബഹ്റൈന് സമീപം കോള്‍ഡ് സ്റ്റോര്‍ നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടര്‍ന്ന് ആറുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടില്‍ നടത്തിയ പരിശോധനയിലാണ് ആമാശയ കാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മഞ്ചേരി ആശുപത്രിയിലായിരുന്നു മരണം. കാല്‍ നൂറ്റാണ്ട് ബഹ്റൈന്‍ പ്രവാസിയായിരുന്നു. ഒരാണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമുള്ള കുടുംബത്തിന്‍െറ ഏക ആശ്രമയമായിരുന്നു ഹൈദര്‍.
പ്രവാസ കാലത്ത് വീടു നിര്‍മിക്കാനെടുത്ത അഞ്ചു ലക്ഷം രൂപയുടെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയുന്നതിന് മുമ്പാണ് ഹൈദറിന് അസുഖം ബാധിച്ചത്. 
ഈ സാഹചര്യത്തില്‍ ഹൈദറിന്‍െറ ചികിത്സക്കും കുടുംബ സഹായത്തിനുമായി ബഹ്റൈനില്‍ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ സഹായ കമ്മിറ്റി രൂപവത്കരിക്കുകയും ഇവര്‍ സ്വരൂപിച്ച തുകയുടെ ആദ്യവിഹിതം കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തിരുന്നു. ഹൈദറിന്‍െറ വീട്ടിലത്തെി കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി.ജലീല്‍ ആണ് തുക കൈമാറിയത്. കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് മാസ്റ്റര്‍,  ഫരീദ് റഹ്മാനി എന്നിവരും പങ്കെടുത്തിരുന്നു. കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ ബന്ധപ്പെടണമെന്ന് സഹായ കമ്മിറ്റി കണ്‍വീനറും മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്‍റുമായ സലാം മമ്പാട്ടുമൂല അറിയിച്ചു. ഫോണ്‍-33748156. 
കുടുംബസഹായ സമിതി യോഗം ഇന്ന് രാത്രി എട്ടുമണിക്ക് മനാമ കെ.എം.സി.സി ഓഫിസില്‍ ചേരും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.