1. ???????? ?????????? ?????????????? ????? ???? ????????. 2. ????????? ???????????? ??????

വിഷം പുരളാത്ത കൃഷിയുടെ മഹത്വം  ഉദ്ഘോഷിച്ച് സമൂഹ ചിത്രരചന 

മനാമ: ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ നടന്ന ‘പാലറ്റ് സീസണ്‍-ടു’ ചിത്രരചനാ ക്യാമ്പിന്‍െറ ഭാഗമായി ചിത്രരചനാ മത്സരവും സമൂഹ ചിത്രരചനയും ചിത്രപ്രദര്‍ശനവും  നടന്നു. കേരളീയ സമാജം ഹാളില്‍ കാലത്ത് നടന്ന ചിത്രരചനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. 
സമൂഹ ചിത്രരചന വൈകീട്ടാണ് നടന്നത്. 40 ഓളം മുതിര്‍ന്ന ആര്‍ടിസ്റ്റുകളും 12 കുട്ടികളുമാണ് 100 മീറ്റര്‍ കാന്‍വാസില്‍ പെയിന്‍റിങ് നടത്തിയത്.  ‘ജീവിതം സുഭദ്രമാക്കാം, ജൈവകൃഷിയെ നെഞ്ചേറ്റാം’ എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പെയിന്‍റിങില്‍, കൃഷി, രാസവളപ്രയോഗം, കൃഷിയുടെ കമ്പോളവത്കരണം, കീടനാശികളുടെ ഉപയോഗം, വരുംകാലത്തെ കുറിച്ചുള്ള പ്രതീക്ഷ  തുടങ്ങിയ വിവിധ ആശയങ്ങള്‍ കലാകാരന്‍മാര്‍ ആവിഷ്കരിച്ചു. പെയിന്‍റും ബ്രഷുമെല്ലാം സംഘാടകര്‍ നല്‍കിയിരുന്നു. കേരള ലളിത കല അക്കാദമി സെക്രട്ടറിയും ചിത്രകാരനുമായ പൊന്ന്യം ചന്ദ്രന്‍ നേതൃത്വം നല്‍കി. നാലുമണിക്ക് തുടങ്ങിയ ചിത്രരചന ഏഴുമണിക്കാണ് അവസാനിച്ചത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.