ആചരണത്തിനുള്ള ഒരുക്കങ്ങള്‍ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഖലീഫ വിലയിരുത്തി. ഈ വര്‍ഷത്തെ ആശൂറാ ആചരണം സമാധാനപരമായി നടക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട കേന്ദ്രങ്ങളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇതിന് ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിവിധ മഅ്തമുകളിലും ഹുസൈനിയ്യ സംഘങ്ങള്‍ കടന്നു പോകുന്ന സ്ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഹുസൈനിയ്യ സംഘങ്ങള്‍ കടന്നു പോകുന്ന സമയത്ത് റോഡുകളില്‍ വാഹന നിരോധനം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, വിവിധ സേവന മന്ത്രാലയങ്ങള്‍ എന്നിവയുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തും. ജഅ്ഫരീ ഒൗഖാഫുമായി സഹകരിച്ചായിരിക്കും ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തുക. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഹുസൈനിയ്യ ആചരണ പരിപാടികള്‍ക്ക് കാപിറ്റല്‍ ഗവര്‍ണറേറ്റ് നല്‍കുന്ന സഹായ സഹകരണങ്ങള്‍ക്ക് ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മുഹ്സിന്‍ അബ്ദുല്‍ ഹുസൈന്‍ അല്‍അസ്ഫൂര്‍ നന്ദി രേഖപ്പെടുത്തി.
ഗവര്‍ണറെ കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍ദവാദി, ഉപഗവര്‍ണര്‍ ഹസന്‍ അബ്ദുല്ല അല്‍മദനി എന്നിവരും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.