രമ വൈദ്യനാഥന്‍െറ ഭരതനാട്യം നാളെ

മനാമ: ഇന്ത്യന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് നടത്തുന്ന ‘ഭാരത് സംഗീത് ഉത്സവി’ല്‍ പ്രശസ്ത നര്‍ത്തകി രമ വൈദ്യനാഥനും മകളും നര്‍ത്തകിയുമായ ദക്ഷിണ വൈദ്യനാഥനും ചേര്‍ന്ന് ഭരതനാട്യം അവതരിപ്പിക്കും. ഒക്ടോബര്‍ ആറിന് സല്‍മാബാദ് അബ്ദുല്‍ റഹ്മാന്‍ കാനൂ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴുമണിക്കാണ് പരിപാടി. തുടര്‍ന്ന് സുനില്‍ ശങ്കര, റിച്ച ശ്രീവാസ്തവ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കഥക്കും അരങ്ങേറും. ഇവര്‍ കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്‍െറ ശിഷ്യരാണ്. 
ഒക്ടോബര്‍ ഏഴിന് ഇതേ സ്ഥലത്തുവെച്ച് രമ വൈദ്യനാഥന്‍െറ നേതൃത്വത്തില്‍ ഭരതനാട്യം ശില്‍പശാലയും നടക്കും. ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4.30വരെയാണ് ശില്‍പശാല. തുടര്‍ന്ന് ഇന്‍റര്‍ ക്ളബ് നൃത്തമത്സരവും അരങ്ങേറും. ഇതില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങള്‍ അവതരിപ്പിക്കപ്പെടും. ഏഴിന് വൈകീട്ട് അഞ്ചുമണിക്കാണ് ഈ പരിപാടി നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 39301514, 39135586 എന്നീ നമ്പറുകളില്‍ വിളിക്കാം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.