മനാമ: ബഹ്റൈന്‍ ‘പ്രതിഭ’യുടെ നേതൃത്വത്തില്‍ നടക്കുന്ന ‘പാലറ്റ്-സീസണ്‍ ടു’ ചിത്രകലാക്യാമ്പിന് കേരളീയ സമാജം രാമചന്ദ്രന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തുടക്കമായി. ജനറല്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു.
പ്രസിഡന്‍റ് കെ.എം.മഹേഷ് അധ്യക്ഷനായിരുന്നു. കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ പൊന്ന്യം ചന്ദ്രന്‍, സി.വി.നാരായണന്‍, സമാജം സെക്രട്ടറി എന്‍.കെ.വീരമണി, ജനറല്‍ കണ്‍വീനര്‍ പി.ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സംഘര്‍ഷഭരിതമായ ജീവിതത്തില്‍ കല ആശ്വാസമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. കലാകാരന്‍മാര്‍ക്ക് വലിയ ആകാശമുണ്ട്. എന്നാല്‍ അവിടേക്കത്തൊനായി അവരെ സഹായിക്കാന്‍ ആളുകള്‍ കുറവാണ്.
അന്തരിച്ച യൂസുഫ് അറക്കലിനെ പോലുള്ള കലാകാരന്‍മാര്‍ക്ക് ജീവിത മാര്‍ഗം തേടി ജന്മനാട് വിടേണ്ടി വന്ന അവസ്ഥയുണ്ടായി. കലാകാരന് മാന്യമായ ജീവിതസാഹചര്യങ്ങളുണ്ടാക്കാനും അവരെ മനുഷ്യപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്താനും ആളുകളും, സംഘടനകളും ഉണ്ടാകേണ്ടതുണ്ട്. ഇന്ന് ‘കതിരിന്‍മേല്‍ വളം വെച്ച് കൊടുക്ക’ലാണ് നടക്കുന്നത്.
സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉറവിടമാകേണ്ട സ്കൂളുകള്‍ പോലും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നില്ല. ഇവിടെയാണ് ‘പാലറ്റ്’പോലുള്ള പരിപാടികളുടെ പ്രസക്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം ആറുവരെ വൈകീട്ട് അഞ്ചു മുതല്‍ ഏഴുവരെയും 7.30 മുതല്‍ 9.30വരെയുമാണ് ക്യാമ്പ് നടക്കുന്നത്. ഏഴിന് ചിത്ര രചനാ മത്സരവും ചിത്ര പ്രദര്‍ശനവും നടക്കും.
സമൂഹ ചിത്രരചന ഏഴിന് വൈകീട്ട് മൂന്നരക്ക് നടക്കും. ‘ജീവിതം സുഭദ്രമാക്കാം, ജൈവകൃഷിയെ നെഞ്ചേറ്റാം’ എന്ന മുദ്രാവാക്യവുമായി ബഹ്റൈനിലെ ഇന്ത്യന്‍ ചിത്രകാരന്‍മാര്‍ക്കായി നടക്കുന്ന പരിപാടിയില്‍ 100 മീറ്റര്‍ കാന്‍വാസിലാണ് ചിത്രമൊരുക്കുന്നത്. കേരളീയ സമാജം അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ താല്‍പര്യമുള്ള എല്ലാ കലാകാരന്‍മാര്‍ക്കും പങ്കെടുക്കാം.
വിവരങ്ങള്‍ക്ക് 39965840, 39122485,39819551 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.