മനാമ: ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് ടാക്സി സര്‍വീസിന് നിര്‍ദേശം. നിലവില്‍ ലൈസന്‍സുള്ള ടാക്സികള്‍ക്ക് കിങ് ഫഹദ് കോസ്വേ കടക്കാന്‍ ചില നിയന്ത്രണങ്ങളുള്ളതിനാല്‍, പലരും അനധികൃത ടാക്സി വിളിച്ചാണ് പോകുന്നത്.
എന്നാല്‍, അനധികൃത ടാക്സി വിളിക്കാന്‍ താല്‍പര്യമില്ലാത്തവരുടെ യാത്ര പലപ്പോഴും ദുഷ്കരമാകാറാണ് പതിവെന്ന് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ബോര്‍ഡ് മെമ്പറും ട്രാസ്പോര്‍ട് ആന്‍റ് ലോജിസ്റ്റിക്സ് കമ്മിറ്റി അധ്യക്ഷനുമായ അബ്ദുല്‍ഹക്കീം അല്‍ ഷെമ്മാരി പറഞ്ഞു.
മുന്‍ എം.പികൂടിയായ അബ്ദുല്‍ഹക്കീം അല്‍ ഷെമ്മാരി, ലൈസന്‍സുള്ള ടാക്സികള്‍ക്ക് ഉപഭോക്താക്കളെ കോസ്വേക്ക് അപ്പുറമത്തെിക്കാന്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദേശം കോസ്വേ അധികൃതര്‍ മുമ്പാകെ സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പല ടാക്സികളും ബഹ്റൈന്‍ അതിര്‍ത്തി വരെ പോയി അവിടെ യാത്രക്കാരെ ഇറക്കുന്നത് നിത്യസംഭവമാണ്. പിന്നീട് അവര്‍ മറ്റ് യാത്രക്കാരോട് ലിഫ്റ്റ് ചോദിക്കുന്നതും അനധികൃത ടാക്സി കിട്ടാന്‍ പ്രയാസപ്പെടുന്നതും കാണാം.
രാത്രിയോ പകലോ എന്ന വിത്യാസമില്ലാതെയാണ് കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അതിര്‍ത്തിയില്‍ ഇറക്കി വിടുന്നത്. ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നാണ് അദ്ദേഹം പറയുന്നത്. കോസ്വെയിലെ ബഹ്റൈനി അധികൃതര്‍ മുമ്പാകെയും ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്.
നിലവില്‍ അംഗീകൃത ടാക്സികള്‍ തങ്ങളുടെ ഉപഭോക്താക്കളുമായി അതിര്‍ത്തി കടന്നാല്‍, അവിടെ മറ്റൊരു കാര്‍ യാത്രക്കാരെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഇത് കോസ്വേ നിലവില്‍ വന്ന കാലത്ത് രൂപം നല്‍കിയ നിയമം ആണെന്നും ഇത് മാറ്റേണ്ടതുണ്ട് എന്നുമാണ് പുതിയ നിര്‍ദേശം. കോസ്വേ സ്വതന്ത്രവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, നിയമപരമായി പ്രവര്‍ത്തിക്കുന്ന ടാക്സികളെ ഇരുവശത്തേക്കും അനുവദിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഇത് അനധികൃത ടാക്സികളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നതിലും എത്രയോ നല്ലതാണ്. ചേംബര്‍ ഓഫ് കൊമേഴ്സിന് നിയമസംവിധാനങ്ങളെ പിന്തുണക്കാനാണ് താല്‍പര്യം. യാത്രക്കാര്‍ അനധികൃത ടാക്സിയെ ആശ്രയിക്കുന്നത് പിന്തുണക്കാനാകില്ല. ജി.സി.സി യൂനിയനെകുറിച്ചുള്ള ആലോചനകള്‍ നടക്കുന്ന സമയത്ത് ഈ ചര്‍ച്ചക്ക് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ കാറുകളല്ലാതെ അതിര്‍ത്തി കടക്കാനുള്ള ആശ്രയം ബസാണ്. ഇതാണെങ്കില്‍ എപ്പോഴുമില്ല. മാത്രവുമല്ല സ്വകാര്യത ആഗ്രഹിക്കുന്നവര്‍ ബസ് തെരഞ്ഞെടുക്കുകയുമില്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.