???????? ?????????? ??.?? 1700?? ????????

ബഹ്റൈനിലെ ആലിയില്‍ ബി.സി. 1700ലെ ശവകുടീരം കണ്ടെത്തി

മനാമ: ബഹ്റൈനില്‍ ക്രിസ്താബ്ദത്തിന് മുമ്പ് തന്നെ ജനവാസം ഉണ്ടായിരുന്നുവെന്നതിന്‍െറ തെളിവുകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടത്തെി. ക്രിസ്തുവിന് മുമ്പ് ബി.സി. 1700ല്‍ തന്നെ ബഹ്റൈനില്‍ ജനവാസവും മറ്റും നിലനിന്നതിന്‍െറ തെളിവുകളാണ് ആലിയിലെ കേന്ദ്രത്തില്‍ നിന്ന് കണ്ടത്തെിയത്. ശാസ്ത്രീയ പരിശോധനയില്‍ ബി.സി. 1700ലേത് വ്യക്തമായ ശവകുടീരവും മറ്റ് രേഖകളുമാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടത്തെിയത്. 
രാജാവിന്‍േറത് എന്ന് കരുതുന്ന ശവകുടീരത്തിനൊപ്പം ലിഖിതങ്ങളും ആനക്കൊമ്പും അടക്കം കണ്ടെടുത്തിട്ടുണ്ട്. റേഡിയോ കാര്‍ബണ്‍ പരിശോധനയില്‍ ബി.സി. 1700ലേത് ആണെന്ന് വ്യക്തമാകുകയും ചെയ്തു.
ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട ബഹ്റൈനി പുരാവസ്തു ശാസ്ത്രജ്ഞനായ അലി ഇബ്രാഹിം ഖാദിം നാല് വര്‍ഷം മുമ്പ് കണ്ടത്തെിയ പുരാവസ്തു കേന്ദ്രത്തില്‍ നടത്തിയ തുടര്‍ പരിശോധനകളിലും ശാസ്ത്രീയ പരീക്ഷണങ്ങളിലുമാണ് ബഹ്റൈനിന്‍െറ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന 3700 വര്‍ഷങ്ങളിലധികം പഴക്കമുള്ള തെളിവുകള്‍ കണ്ടത്തെിയത്. രണ്ട് വര്‍ഷമായി ആലിയിലെ ശവകുടീരത്തില്‍ നിന്നുള്ള വസ്തുക്കള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് പഴക്കം കണ്ടത്തെിയതെന്ന് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പുരാതന ബാബിലോണിന്‍െറ സ്ഥാപകരായ അമോറിറ്റെ രാജവംശത്തിന്‍െറ ശവകുടീരമാണ് കണ്ടത്തെിയത്. ബാബിലോണിയന്‍ സംസ്കാരവുമായി ബന്ധമുള്ള അമോറിറ്റെ വംശത്തിന്‍െറ ബഹ്റൈന്‍ ബന്ധത്തിനും കൂടിയുള്ള തെളിവാണ് ആലിയിലെ പുരാവസ്തു നിര്‍ണയത്തിലൂടെ വ്യക്തമായത്. അമോറിറ്റെ രാജവംശത്തിലെ അവസാന രാജാവായിരുന്ന യാഗ്ലി ഇലിന്‍െറ ശവകുടീരമാണ് കണ്ടത്തെിയത്. ഇവിടെ നിന്ന് കണ്ടെടുത്ത രേഖകളില്‍ മറ്റൊരു രാജാവിന്‍െറ പേര് കൂടിയുണ്ട്. യാഗ്ലി ഇലിന്‍െറ പിതാവായ റീം രാജാവിന്‍െറ പേരും കണ്ടെടുത്ത ശിലാലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ആനക്കൊമ്പിന്‍െറ കഷ്ണവും കണ്ടത്തെി. സ്വര്‍ണം, ചെമ്പ് തുടങ്ങിയവ രാജവംശത്തിന്‍െറ തകര്‍ച്ചയോടെ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാകുമെന്നും പുരാവസ്തു വിദഗ്ധര്‍ കരുതുന്നു. രാജകീയ പദവി വ്യക്തമാക്കുന്ന രീതിയിലാണ് ശവകുടീരം നിര്‍മിച്ചിരിക്കുന്നത്. 15 മീറ്റര്‍ ഉയരത്തില്‍ രണ്ട് നിലകളാണ് ശവകുടീരത്തിനുള്ളത്. രണ്ട് നിലകള്‍ക്ക് മാത്രമായി ഒമ്പത് മീറ്റര്‍ ഉയരമുണ്ട്. ആലിയില്‍ കണ്ടത്തെിയ ശവകുടീരം വഴി മെസപ്പെട്ടോമിയ, ബാബിലോണ്‍, മാറി, അലപ്പോ, അസ്സൂര്‍ തുടങ്ങിയ പൗരാണിക സംസ്കാരങ്ങളുമായി ആലിക്കുള്ള ബന്ധം കൂടി വ്യക്തമാകുന്നുണ്ട്. ഫ്രഞ്ച്, ഇറ്റാലിയന്‍, ഡാനിഷ് സംഘങ്ങളുടെ സഹകരണത്തോടെയാണ് ആലിയില്‍ നിന്നുള്ള ശവകുടീരത്തിന്‍െറ ഗവേഷണങ്ങള്‍ നടന്നത്. കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതോടെ ബഹ്റൈനിന്‍െറ പൗരാണിക കാലത്തേക്കും ചരിത്രത്തിലേക്കും കടന്നുചെല്ലാവുന്ന തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പുരാവസ്തു ശാസ്ത്രജ്ഞര്‍ക്കുണ്ട്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.