??.??.? ?????? ????? ??????????? ??????

ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതിക്ക് പിന്തുണയില്ളെന്ന് പി.പി.എ

മനാമ: പ്രിന്‍സ് നടരാജന്‍ ചെയര്‍മാനായുള്ള ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ പി.പി.എ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.  പി.പി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നത്. അടുത്തിടെ നടപ്പാക്കിയ ഫീസ് വര്‍ധനക്ക് മുന്‍കാല പ്രാബല്യം വേണമെന്ന ചെയര്‍മാന്‍െറ പിടിവാശിയെ യോഗം അപലപിച്ചു. ഭരണസമിതിയുടെ പല തീരുമാനങ്ങളും കൂട്ടായി അല്ല എടുക്കുന്നതെന്നും ചെയര്‍മാന്‍ വെള്ളം ചേര്‍ക്കുകയാണെന്നും സ്കൂള്‍ വൈസ് ചെയര്‍മാനും അസി. സെക്രട്ടറിയും യോഗത്തില്‍ വിശദീകരിച്ചു.
സാമ്പത്തിക ബാധ്യത മുന്‍ ഭരണസമിതിയുടെ തലയില്‍ അടിച്ചേല്‍പിക്കാനല്ല ചെയര്‍മാനെ രക്ഷകര്‍ത്താക്കള്‍ വിജയിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ചില തല്‍പര കക്ഷികളുടെ കളിപ്പാവയായി ചെയര്‍മാന്‍ മാറുകയും സ്കൂള്‍ ഭരണം നിര്‍ജീവമാകുകയും ചെയ്തു.  കരാറുകളില്‍ അടക്കം സുതാര്യതയുണ്ടായില്ല.  ഭരണഘടനാ പരിഷ്കരണവും നടന്നില്ല.  സമഗ്ര വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 8000 ദിനാര്‍ ചിലവാക്കി നടത്തിയ എജൂക്കേഷന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിനെയും അപലപിച്ചു. സാമ്പത്തിക ബാധ്യതയായി മാറിയ ശുചീകരണ കരാര്‍ പുന$പരിശോധിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റില്‍ പറത്തി സാങ്കേതികത പറഞ്ഞ് പഴയ കരാറുകാരനെ നിലനിര്‍ത്തിയതിലൂടെ 97200 ദിനാറിന്‍െറ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഗതാഗത ഫീസ് വര്‍ധിപ്പിച്ചെങ്കിലും ബസുകളില്‍ ആധുനികവത്കരണം നടപ്പാക്കിയില്ല.  പാഠപുസ്തക വിതരണത്തില്‍ നടത്തിയ ഇടപാടുകളുടെ മുഴുവന്‍ വിവരങ്ങളും രക്ഷിതാക്കളെ അറിയിക്കണമെന്ന് ഭരണസമിതിയോടാവശ്യപ്പെടാനും യോഗം തീരുമാനിച്ചു. സ്കൂള്‍ യുവജനോത്സവ നടത്തിപ്പില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയതിനെയും ബാഡ്ജ് വിതരണത്തില്‍ പക്ഷഭേദപരമായി ഇടപെടുകയും ചെയ്തതിനെ യോഗം അപലപിച്ചു. 
വെള്ളിയാഴ്ച നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ എല്ലാ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.  കണ്‍വീനര്‍ ശ്രീധര്‍ തേറമ്പില്‍, ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, അസി.സെക്രട്ടറി ഡോ. മനോജ്, ഫ്രാന്‍സിന് കൈതാരത്ത്, എന്‍.കെ. വീരമണി, ഇ.കെ. പ്രദീപന്‍, പ്രകാശ് ബാബു, യു.കെ. അനില്‍,രവി സോള, ജമാല്‍ കുറ്റിക്കാട്ടില്‍, ആഷിക്, ഫൈസല്‍ പട്ടാമ്പി, ജോര്‍ജ്ജി, നീരജ് ,ചന്ദ്രകാന്ത് ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.