???????? ????

വാഹനാപകട കേസില്‍ ജയിലിലായ മലയാളിയെ  സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു

മനാമ: ബഹ്റൈനില്‍ വാഹനാപകട കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന കായംകുളം സ്വദേശിക്ക് നിയമസഹായമത്തെിക്കാന്‍ ശ്രമം. ഇവിടെ ഹൗസ് ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം എന്നയാളാണ് ജയിലിലുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ അബ്ദുല്‍ റഹീം ഓടിച്ച വണ്ടിയിടിച്ച് സ്വദേശി മരണപ്പെടുകയായിരുന്നു. ഈ കേസില്‍ വിധി വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ജൗ ജയിലിലായത്. മൂന്നുവര്‍ഷം തടവാണ് ശിക്ഷ. എന്നാല്‍, ഇത് അപ്പീലിന് പോയാല്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് നിയമമേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. വളരെ ദരിദ്രാവസ്ഥയില്‍ കഴിയുന്നവരാണ് അബ്ദുല്‍ റഹീമിന്‍െറ കുടുംബമെന്ന് വിഷയത്തില്‍ ഇടപെട്ട ഒ.ഐ.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായി പറഞ്ഞു. ഭാര്യയും ചെറിയ ക്ളാസുകളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം നാട്ടില്‍ ഒറ്റമുറിയുള്ള വാടകവീട്ടിലാണ് കഴിയുന്നത്. 
അബ്ദുല്‍റഹീം ജയിലിലായതോടെ, ഈ കുടുംബം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ‘നോര്‍ക’യും എംബസിയും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. 
അതോടൊപ്പം കുടുംബത്തിന് സഹായമത്തെിക്കാനും ശ്രമം നടത്തുമെന്ന് ബഷീര്‍ അമ്പലായി പറഞ്ഞു. 
അബ്ദുല്‍ റഹീമിന്‍െറ ഭാര്യ ഈ വിഷയം അറിയിക്കാനായി സൗദിയിലെ ‘കായംകുളം പ്രവാസി അസോസിയേഷ’നും അതുവഴി പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ വിവരം ബഹ്റൈനിലെ  പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളെ അറിയച്ചതോടെ വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റും ചര്‍ച്ചയായി. 
അബ്ദുല്‍ റഹീമിനെയും കുടുംബത്തെയും സഹായിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.