മനാമ: ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്‍െറ (ഐ.സി.ആര്‍.എഫ്) നേതൃത്വത്തില്‍ നടന്ന ചിത്രരചനാമത്സരത്തില്‍ (സ്പെക്ട്ര- 2016) നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടി എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ ഉദ്ഘാടനം ചെയ്തു. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട, ജനറല്‍ സെക്രട്ടറി അരുള്‍ദാസ് തോമസ്, ‘സ്പെക്ട്ര’ കണ്‍വീനര്‍ യു.കെ.മേനോന്‍, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ജോ.കണ്‍വീനര്‍ റോസലിന്‍ റോയ്, ഫാബര്‍ കാസില്‍ ജന.മാനേജര്‍ സഞ്ജയ് ഭാന്‍, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഷെംലി പി.ജോണ്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി, സുബൈര്‍ കണ്ണൂര്‍, സുധീര്‍ തിരുനിലത്ത്, അജയകൃഷ്ണന്‍,കെ.ടി.സലിം തുടങ്ങിയവര്‍ സംബന്ധിച്ചു. ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 1300 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അതാത് സ്കൂളുകളില്‍ നടന്ന ആദ്യഘട്ട മത്സരത്തില്‍ വിജയിച്ചവരാണ് ഇതിലത്തെിയത്. 2009 മുതലാണ് ഐ.സി.ആര്‍.എഫ് ചിത്രരചനാ മത്സരം നടത്തി തുടങ്ങിയത്. നിരവധി വളണ്ടിയര്‍മാരുടെ അക്ഷീണ പ്രയത്നം പരിപാടിയെ വന്‍ വിജയമാക്കി.
ബഹ്റൈനിലെ 25ഓളം സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരച്ച ‘സ്പെക്ട്ര’ ഇവിടുത്തെ ഏറ്റവും വലിയ ചിത്ര കലാമേളയാണ്.പ്രായമനുസരിച്ച് അഞ്ചുമുതല്‍ എട്ടുവരെ, ഒമ്പതുമുതല്‍ 11വരെ, 12മുതല്‍ 13വരെ, 14മുതല്‍ 18വരെ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടന്നത്. നവംബര്‍ 26ന് കേരളീയ സമാജത്തില്‍ നടക്കുന്ന ഫിനാലെയില്‍ മത്സര വിജയികളെ പ്രഖ്യാപിക്കും. മികച്ച രചനകള്‍ ഫിനാലെയില്‍ പ്രകാശനം ചെയ്യുന്ന കലണ്ടറില്‍ ഉള്‍പ്പെടുത്തും. പരിപാടിയില്‍ നിന്നുള്ള വരുമാനം ദാരിദ്ര്യമനുഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.