മനാമ: കഞ്ചാവ് വില്‍പന നടത്തിയ ഇന്ത്യന്‍ യുവാവിന് കോടതി 15വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന രഹസ്യ ഓപറേഷന്‍ വഴിയാണ് 26വയസുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്‍റി നാര്‍കോടിക്സ് ഡയറക്ടറേറ്റിന്‍െറ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. സനാബിസിലെ ഒരു മാളിലെ കാര്‍ പാര്‍ക്കില്‍ വെച്ച് പൊലീസ് ഉപഭോക്താവെന്ന വ്യാജേന എത്തി രണ്ടുകിലോ കഞ്ചാവിന് കച്ചവടം ഉറപ്പിച്ചിരുന്നു.
ഇതിനായി പ്രതി 6,000 ദിനാര്‍ ആണ് വില പറഞ്ഞത്. ഇടപാട് നടന്നതോടെ പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ ഹമദ് ടൗണിലുള്ള വീട്ടില്‍ നടത്തിയ തെരച്ചിലില്‍ രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. കേസില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഹൈക്രിമിനല്‍ കോടതിയാണ് 15 കൊല്ലം തടവുശിക്ഷയും 5,000 ദിനാര്‍ പിഴയും വിധിച്ചത്.
പ്രതി താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഇയാള്‍ മുമ്പ് പ്രൊസിക്യൂട്ടര്‍മാര്‍ മുമ്പാകെ മൊഴിനല്‍കവെ, താന്‍ കഞ്ചാവ് ഒരു സുഹൃത്തിന് നല്‍കാന്‍ കരുതിയതാണെന്ന് പറഞ്ഞിരുന്നു.
2009ല്‍ ബഹ്റൈനില്‍ എത്തിയതുമുതല്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വ്യാപാരമായിരുന്നു തൊഴിലെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ തൊഴില്‍ നഷ്ടമായെന്നും ഇയാളുടെ മൊഴിയിലുണ്ട്.
യാസിര്‍ എന്ന സുഹൃത്ത് ബഹ്റൈനില്‍ നിന്ന് പോവുകയാണെന്ന് പറഞ്ഞ് അയാളുടെ ഹമദ് ടൗണിലെ വീടിന്‍െറ താക്കോല്‍ നല്‍കിയിരുന്നു. ഏല്‍പ്പിച്ച ഒരു സാധനം മറ്റൊരാള്‍ക്ക് കൈമാറണമെന്നും പറഞ്ഞു. അതാണ് താന്‍ ചെയ്തതെന്ന് പ്രതി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.പൊലീസ് പിടികൂടുന്ന വേളയില്‍ 34വയസുള്ള ഒരു ഇന്ത്യക്കാരന്‍ പ്രതിയോടൊപ്പമുണ്ടായിരുന്നു. ഇയാള്‍ക്ക് മയക്കുമരുന്ന് ഉപയോഗിച്ചതിന്‍െറ പേരില്‍ ഒരു വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്.
ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് ഇരുവരെയും നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.