സമാധാന ജ്വാല പുരസ്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി

മനാമ: ‘അസോസിയേഷന്‍ ഫോര്‍ ദ ഫര്‍ദറന്‍സ് ഓഫ് പീസ്’ ഏര്‍പ്പെടുത്തിയ ‘സമാധാന ജ്വാല’ പുരസ്കാരം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ സംഘടനയുടെ അധ്യക്ഷ ആര്‍ച് ഡച്ചസ് ഹെര്‍ത മാര്‍ഗരറ്റില്‍ നിന്നും ഏറ്റുവാങ്ങി. മാനുഷിക-സേവന പ്രവര്‍ത്തനങ്ങളും സമാധാനം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് അവാര്‍ഡ് നല്‍കിയത്. ഗുദൈബിയ പാലസിലത്തെിയ മാര്‍ഗരറ്റിനെയും സംഘത്തെയും പ്രധാനമന്ത്രി സ്വീകരിച്ചു. ശൂറാ കൗണ്‍സില്‍, പാര്‍ലമെന്‍റംഗങ്ങളും വിവിധ മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.