വിദ്യാഭ്യാസ മേഖലയില്‍ രാജ്യം  ഏറെ മുന്നില്‍ –പ്രധാനമന്ത്രി

മനാമ: വിദ്യാഭ്യാസ മേഖലയില്‍ രാജ്യം ഏറെ മുന്നിലാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനത്തെിയ അല്‍ അഹ്ലിയ യൂനിവേഴ്സിറ്റി പ്രതിനിധി സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിയും വളര്‍ച്ചയും ചര്‍ച്ചയായി. അല്‍അഹ്ലിയ യൂനിവേഴ്സിറ്റിയുടെ പുതിയ കാമ്പസിന്‍െറ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചതിന് ചെയര്‍മാന്‍ ഡോ. അബ്ദുല്ല യൂസുഫ് അല്‍ഹവാജ് നന്ദി അറിയിച്ചു. 
ഏതൊരു ജനതയുടെയും വളര്‍ച്ചയും സംസ്കാരവും അളക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
എല്ലാ രംഗത്തും മുന്നേറ്റം സാധ്യമാക്കുന്നതിന് വിദ്യാഭ്യാസം അനിവാര്യമാണ്. അതിനാല്‍ വിദ്യാഭ്യാസ രംഗത്തിന് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി. ഉന്നത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി പൗരന്‍മാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ-പരിശീലനങ്ങള്‍ നേടാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് പിന്തുണ നല്‍കുന്ന പ്രധാനമന്ത്രിക്ക് സംഘം നന്ദി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.