മനാമ: ‘ഗള്‍ഫ് ഡെയ്ലി ന്യൂസ്’ ഫോട്ടോഗ്രാഫര്‍ ജലാല്‍ സാമി (60) നിര്യാതനായി. ദീര്‍ഘനാളായി കാന്‍സര്‍ ബാധിതനായിരുന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ വച്ചായിരുന്നു മരണം. ഖബറടക്കം ഇന്ന് കാലത്ത് ഒമ്പതുമണിക്ക് മനാമയില്‍.
ഇന്ത്യന്‍-മലയാളി പ്രവാസി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജലാല്‍ സാമിയുടെ നിര്യാണത്തില്‍ പ്രവാസി സമൂഹം നടുക്കം രേഖപ്പെടുത്തി. മികച്ച ഫോട്ടോഗ്രാഫറും പ്രവാസികളുമായി സജീവ ബന്ധം പുലര്‍ത്തിയ വ്യക്തിയുമായിരുന്നു അദ്ദേഹമെന്ന് കേരളീയ സമാജം മുന്‍ പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. കേരള കാത്തലിക് അസോസിയേഷന്‍ ജന.സെക്രട്ടറി സോവിച്ചന്‍ ചെന്നാട്ടുശേരിയും സാമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.