എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ബഹ്റൈന്‍-കോഴിക്കോട് നേരിട്ടുള്ള വിമാന സര്‍വീസ് ജൂണ്‍ ഒന്നുമുതല്‍ 

മനാമ: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കും.  എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഐ.എക്സ് 474 നമ്പര്‍ വിമാനം ഉച്ച 2.45ന് ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.35ന് കോഴിക്കോട്ടത്തെും. ഇതേ വിമാനം 12.05ന് കൊച്ചിയിലത്തെും. കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി ബഹ്റൈനിലേക്കുള്ള വിമാന സമയത്തില്‍ മാറ്റമില്ല. 
ഇപ്പോള്‍ ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ദോഹ വഴിയാണ് പോകുന്നത്. 
ബഹ്റൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ എല്ലാ വിമാനങ്ങളിലും 30 കിലോ സൗജന്യ ബാഗേജ് അലവന്‍സുണ്ട്. ഇതിന് പുറമെ, ടിക്കറ്റ് വാങ്ങുമ്പോള്‍ 10 ദിനാര്‍ അടച്ചാല്‍ 10 കിലോ അധികം കൊണ്ടുപോകാനാകുമെന്ന് എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ കിഷോര്‍ ജോഷി വ്യക്തമാക്കി. 
ഡല്‍ഹി-വിയന്ന സെക്ടറില്‍ എയര്‍ ഇന്ത്യ ഉടന്‍ പ്രതിവാരം മൂന്ന് നോണ്‍സ്റ്റോപ് സര്‍വീസുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏപ്രില്‍ ആറുമുതല്‍ ആരംഭിക്കും. തിങ്കള്‍, ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളില്‍ എയര്‍ ഇന്ത്യക്ക് ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്ക് നോണ്‍സ്റ്റോപ് വിമാന സര്‍വീസുണ്ട്. രാത്രി 11 മണിക്ക് പുറപ്പെടുന്ന എ.ഐ 940 വിമാനം പുലര്‍ച്ചെ 5.20ന് ഡല്‍ഹിയിലത്തെും. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുള്ള വിമാനം വൈകീട്ട് 7.50ന് പുറപ്പെട്ട് ബഹ്റൈനില്‍ രാത്രി 9.55ന് എത്തും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.