മലയാളി യുവതിയെ സെക്സ് റാക്കറ്റില്‍ പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്

മനാമ: കേരളത്തില്‍ നിന്ന് സലൂണില്‍ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുവന്ന യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സെക്സ് റാക്കറ്റില്‍ പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് ഹൈക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷക്കുശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. മനുഷ്യക്കടത്ത്, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തെി. 2014 ഏപ്രിലിലാണ് സംഭവം നടന്നത്. 
 തന്നെ ഒരു സുഹൃത്ത് ജോലിക്കെന്ന് പറഞ്ഞാണ് ബഹ്റൈനില്‍ കൊണ്ടുവന്നതെന്ന് കേസിലെ ഇര പ്രൊസിക്യൂട്ടര്‍മാരോട് പറഞ്ഞു. സലൂണില്‍ പ്രതിമാസം 120 ദിനാറിന് ജോലി എന്നതായിരുന്നു വാഗ്ദാനം. നാട്ടില്‍ 50,000 രൂപ നല്‍കിയാണ് വിസ സംഘടിപ്പിച്ചത്. തന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തെിയ പ്രതി നേരെ അപാര്‍ട്മെന്‍റിലേക്കാണ് കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. ഇവിടെ മൂന്നുദിവസം പാര്‍പ്പിച്ച ശേഷം അപാര്‍ട്മെന്‍റ് മാറ്റി. തുടര്‍ന്ന് അവിടെ വെച്ച് റാക്കറ്റിന്‍െറ ഭാഗമാകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.മൊബൈല്‍ ഫോണ്‍, പാസ്പോര്‍ട് തുടങ്ങിയവ എല്ലാം ഈ സംഘത്തിന്‍െറ കയ്യിലായതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഇവരിലൊരാള്‍ അപാര്‍ട്മെന്‍റില്‍ യാദൃശ്ചികമായി മറന്നുവെച്ച താക്കോല്‍ എടുത്ത് വാതില്‍ തുറന്നാണ് യുവതി രക്ഷപ്പെട്ടത്. 
കരഞ്ഞുവിളിച്ച് തെരുവിലിറങ്ങിയ യുവതിയെ ഒരു ഇന്ത്യക്കാരന്‍ തന്നെയാണ് സാഹസികമായി പൊലീസ് സ്റ്റേഷനിലത്തെിച്ചത്. 
ഇയാളുടെ കാര്‍ പിന്തുടര്‍ന്നത്തെിയ സംഘം കൊലവിളി നടത്തിയെങ്കിലും അത് അവഗണിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. 
കോടതി വിധിക്കെതിരെ സുപ്രീം ക്രിമിനല്‍ അപ്പീല്‍സ് കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.