കെ.സി.എ സോഫ്റ്റ്ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഒമ്പതിന് തുടങ്ങും

മനാമ: കേരള കാത്തലിക് അസോസിയേഷന്‍െറ (കെ.സി.എ)നേതൃത്വത്തില്‍ നടക്കുന്ന സെവന്‍ എ സൈഡ് സോഫ്റ്റ്ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഈ മാസം ഒമ്പതിന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു മാസം നീളുന്ന ടൂര്‍ണമെന്‍റ് വൈകീട്ട് 7.30ന് സെഗയയിലെ കെ.സി.എ അങ്കണത്തിലാണ് നടക്കുക. ഏതു ദേശക്കാര്‍ക്കും പങ്കെടുക്കാം. 
പങ്കെടുക്കുന്നവര്‍ ടീമുകള്‍ 30 ദിനാര്‍ അടച്ച് ജൂണ്‍ ഏഴിന് മുമ്പായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ 10 ദിനാര്‍ പിഴ ഒടുക്കേണ്ടി വരും. 
ഒരു ടീമില്‍ ഒമ്പതുപേര്‍ വരെ ആകാം. ഇതില്‍ ഏഴുപേരാണ് കളിക്കുക. ലീഗ് അടിസ്ഥാനത്തിലായിരിക്കും മാച്ച്. ക്യാപ്റ്റന്‍മാരുടെ യോഗം ഈ മാസം ഏഴിന് നടക്കും.
 ടൂര്‍ണമെന്‍റ് വിജയികള്‍ക്ക് 501ഡോളറും റണ്ണേഴ്സ് അപിന് 251 ഡോളറും ക്യാഷ് അവാര്‍ഡ് ലഭിക്കും. മറ്റ് നിരവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോമി ചെറിയാന്‍ ടൂര്‍ണമെന്‍റ് കണ്‍വീനറും ജിത്തു ജോസ് കോഓര്‍ഡിനേറ്ററുമാണ്. യു.എ.ഇ. എക്സ്ചേഞ്ച് ആണ് പ്രധാന സ്പോണ്‍സര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ കെ.സി.എ സ്പോര്‍ട്സ് സെക്രട്ടറി പീറ്റര്‍ തോമസുമായി (39858097) ബന്ധപ്പെടേണ്ടതാണ്. 
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് കെ.പി.ജോസ്, സാംസണ്‍ സാമുവേല്‍ (യു.എ.ഇ.എക്സ്ചേഞ്ച്), ടോമി മാത്യു (ബി.എഫ്.സി.), സോണിസ് ഫിലിപ്, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.