???????? ??????? ????????? ???????????????????? (????? ??????)

ഈ വര്‍ഷം അനുമതി നല്‍കിയത് 566 നിര്‍മാണ പദ്ധതികള്‍ക്ക്

മനാമ: ഈ വര്‍ഷം ജൂണ്‍ 30വരെ മൊത്തം 566 നിര്‍മാണ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി പൊതുമരാമത്ത്, മുനിസിപ്പല്‍കാര്യ-നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി.  
886 ദശലക്ഷം ദിനാറാണ് ഈ പദ്ധതികളുടെ അടങ്കല്‍ തുകയായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 72ശതമാനം വര്‍ധനയാണ് നിര്‍മാണ മേഖലയില്‍ ഉണ്ടായത്.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള നിര്‍മ്മാണ,അടിസ്ഥാന വികസന മന്ത്രിതല സമിതിയുടെ ആസൂത്രിതമായ ശ്രമങ്ങളും നിക്ഷേപകര്‍ക്കു മുന്നില്‍ നടപടിക്രമങ്ങള്‍ എളുപ്പമാക്കിയതുമാണ് നേട്ടത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. 2015ല്‍ 408പദ്ധതികളാണുണ്ടായിരുന്നത്. പദ്ധതികളുടെ ആകെ ചെലവ് 415 ദശലക്ഷം ദിനാറായിരുന്നു. രാഷ്ട്രീയകാരണങ്ങളാല്‍ ചില നിക്ഷേപകര്‍ ബഹ്റൈനില്‍ മുതല്‍മുടക്കാന്‍ ഇടക്കാലത്ത് താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിര്‍മാണ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരുന്നുണ്ട്.
മറ്റ് മേഖലകളില്‍ ബിസിനസ് കുറയുന്നു എന്ന പരാതി നിലനില്‍ക്കുമ്പോഴും നിര്‍മാണ മേഖലയില്‍ ബഹ്റൈന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിരവധിയാളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്നതും ഈ മേഖലയുടെ പ്രത്യേകതയാണ്.
ലക്ഷക്കണക്കിന് വിദേശികളാണ് നിര്‍മാണ-അനുബന്ധമേഖലകളുമായി ബന്ധപ്പെട്ട് ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 120പദ്ധതികള്‍ക്ക് കൂടിയുള്ള അപേക്ഷ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇതിന് അനുവാദം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.